ഏറത്ത് -വയല റോഡില്‍ ഗതാഗത നിരോധനം
 
                                                റോഡുപണി നടക്കുന്നതിനാല്‍ ഏറത്ത് -വയല റോഡില്‍ വാഹനഗതാഗതം നിരോധിച്ചു. അടൂര്‍ ഏനാത്ത് എംസി റോഡില്‍ നിന്നും ഏഴംകുളം -ഏനാത്ത് റോഡ് വയല ജംഗ്ഷനില്‍ എത്തേണ്ടവര്‍ കിളിവയല്‍ ജംഗ്ഷനില്‍ നിന്ന് മുട്ടേകാട് പടിവഴി കാവനാല്‍പടി ജംഗ്ഷനിലും ഏഴംകുളം - ഏനാത്ത് റോഡില്‍ വയലായില്‍ നിന്ന് അടൂര്‍-ഏനാത്ത് എംസി റോഡില്‍ എത്തേണ്ടവര്‍ വയല പെട്രോള്‍ പമ്പിന് സമീപം കാവനാല്‍പടി ജംഗ്ഷനില്‍ നിന്ന് മുട്ടേകാട് പടി വഴി കിളിവയല്‍ ജംഗ്ഷനിലും എത്തണം.










