വികസനത്തിന്റ നേർചിത്രമായി മട്ടന്നൂർ നഗരസഭ വികസന സദസ്സ്

post

അഞ്ചു വർഷം കൈവരിച്ച നേട്ടങ്ങളും തേടിയെത്തിയ പുരസ്കാരങ്ങളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച കണ്ണൂർ മട്ടന്നൂർ നഗരസഭ വികസന സദസ്സ് കെ.സി.സി.പി.എൽ ചെയർമാൻ ടി. വി. രാജേഷ് ഉദ്‌ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതികൾ നടപ്പിലാക്കാൻ പണം അനുവദിച്ച് വികസന രംഗത്ത് രാഷ്ട്രീയത്തിനതീതമായി സംസ്കാരം വളർത്തിയെടുക്കാൻ സംസ്ഥാനസർക്കാരിനായെന്ന് ടി.വി.രാജേഷ് പറഞ്ഞു.

മധുസൂദനൻ തങ്ങൾ സ്മാരക ഗവ: യു.പി സ്കൂളിൽ നടന്ന വികസന സദസ്സിൽ മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ അധ്യക്ഷനായി. മട്ടന്നൂർ നഗരസഭയുടെ വികസന രേഖ ടി വി രാജേഷ് പ്രകാശനം ചെയ്തു. എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ  ഡോ എം സുർജിത് ആമുഖം അവതരിപ്പിച്ചു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു.  മട്ടന്നൂർ നഗരസഭയുടെ വികസന നേട്ടങ്ങൾ സെക്രട്ടറി രാകേഷ് പാലേരി വീട്ടിൽ അവതരിപ്പിച്ചു. നഗരസഭയുടെ വിവിധ സേവനങ്ങളുമായി കെ സ്മാർട്ട് ക്ളിനിക്കും നഗരസഭയുടെ വിവിധ വികസനപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവയുടെ പ്രദർശനവും  വികസന സദസിന്റെ ഭാഗമായി സംഘടിപ്പിച്ചു.

ഓപ്പൺ ഫോറത്തിൽ മട്ടന്നൂർ നഗരസഭയുടെ ഭാവി വികസന സ്വപ്നങ്ങളെ കുറിച്ചുള്ള നിരവധി നിർദ്ദേശങ്ങൾ ഉയർന്നു. പുതിയ കെട്ടിടങ്ങൾ വയോജന സൗഹൃദമാക്കുക, വയോജന വിശ്രമ കേന്ദ്രങ്ങളുടെ ചുമതല ക്ലബ്ബുകൾക്ക് നൽകുക, നഗരസഭകമ്മ്യൂണിറ്റി റേഡിയോ ആരംഭിക്കുക , മട്ടന്നൂർ  എയർപോർട്ട് സിറ്റിയായി ഉയർത്തുക, ബസ് സ്റ്റാൻഡ് കോംപ്ലക്സ് നിർമ്മിക്കുക, സ്ത്രീകൾക്കായി റീഹാബിലിറ്റേഷൻ സെന്ററുകൾ, കായിക പരിശീലനം എന്നിവ ഏർപ്പെടുത്തുക, മട്ടന്നൂരിനെ ഫുഡ്‌ ആൻഡ് ടെക്നോളജി ഹബ്ബാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഉയർന്നത്.

വൈസ് ചെയർപേഴ്സൺ ഒ പ്രീത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ പി ശ്രീനാഥ്, പി അനിത, പി കെ സുഗതൻ, വി പ്രസീത, ഇരിട്ടി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം രതീഷ്, വാർഡ് കൗൺസിലർമാരായ സിപി വാഹിദ, കെ മജീദ്,  ആസൂത്രസമിതി ഉപാധ്യക്ഷൻ പി കെ ഗോവിന്ദൻ മാസ്റ്റർ, ആസൂത്ര സമിതി അംഗം ജി കുമാരൻ നായർ, മുൻ ചെയർപേഴ്സൺമാരായ കെ ടി ചന്ദ്രൻ മാസ്റ്റർ,  അനിത വേണു, മുൻ വൈസ് ചെയർമാൻ പി പുരുഷോത്തമൻ, ക്ലീൻ സിറ്റി മാനേജർ കെ കെ കുഞ്ഞിരാമൻ, അഗ്രികൾച്ചർ ഓഫീസർ എം ജസ്ന, അസിസ്റ്റന്റ് സെക്രട്ടറി എം കെ ജോബിൻ, മുൻസിപ്പൽ എൻജിനീയർ പി പി രജനി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി രേഖ, കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസിലർ എ പി കുട്ടികൃഷ്ണൻ, ഐ സി ഡി എസ് സൂപ്പർവൈസർ ദീപ തോമസ് തുടങ്ങിയവർ പങ്കെടുത്തു.