അനസ്തറ്റിസ്റ്റ് എംപാനല്‍ : അപേക്ഷ ക്ഷണിച്ചു

post

പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അനസ്തറ്റിസ്റ്റ് അവധിയിലോ ലഭ്യമല്ലാതിരിക്കുകയോ ചെയ്താല്‍ സര്‍ജറികള്‍ക്കായി അനസ്തറ്റിസ്റ്റുമാരെ ഓണ്‍ കോള്‍ ഡ്യൂട്ടിക്ക് എംപാനല്‍ ചെയ്യാന്‍ അപേക്ഷ ക്ഷണിച്ചു. ടിസിഎംസി രജിസ്‌ട്രേഷനുളള 60 വയസില്‍ താഴെയുളളവര്‍ക്കാണ് അവസരം. പ്രതിഫലമായി കേസ് ഒന്നിന് 3000 രൂപ ലഭിക്കും എംപാനല്‍ ചെയ്യപെടുന്ന ഡോക്ടര്‍മാര്‍ ബാങ്ക് അക്കൗണ്ട് വിവരം നല്‍കണം. ഫോണ്‍ ; 0469 2602494.