വിഷന്‍ 31: സബ് കമ്മിറ്റി യോഗം ചേര്‍ന്നു

post

പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന വിഷന്‍ 2031 സംസ്ഥാനതല സെമിനാറിന്റെ ഭാഗമായി രൂപീകരിച്ച വിവിധ സബ് കമ്മിറ്റികളുടെ യോഗം ചേര്‍ന്നു. വയനാട് മാനന്തവാടി ട്രൈസം ഹാളില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ്, പട്ടികജാതി വികസന ഓഫീസര്‍ ടി.എം മുകേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. കല്യാണി, വി.ബാലന്‍, ബി.എം വിമല, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍മാരായ എം. മജീദ്, കെ.കെ മോഹന്‍ദാസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.