ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ വികസന സദസ് നടന്നു

ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ വികസന സദസ് നടന്നു. കഞ്ഞിക്കുഴി അപ്പൂസ് ഹാളില്‍ നടന്ന വികസന സദസ് ഗ്രാമ പഞ്ചായത്തംഗം ബേബി ഐക്കര ഉദ്ഘാടനം ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ അഞ്ചുവര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്പില് അവതരിപ്പിക്കുക, പൊതുജനാഭിപ്രായങ്ങള്‍ ലഭ്യമാക്കുക, ഭാവി വികസനത്തിനായുള്ള ആശയങ്ങള്‍ നിര്‍ദ്ദേശിക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസന സദസ് സംഘടിപ്പിച്ചത്.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി പ്രകാരം 89 കുടുംബങ്ങളെ കണ്ടെത്തി ഇവര്‍ക്കായി പ്രത്യേകം മൈക്രോപ്ലാന്‍ തയ്യാറാക്കി. മൈക്രോപ്ലാന്‍ പ്രകാരം 73 ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ സേവനവും, 39 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റും നല്കി. പദ്ധതി പ്രകാരം ഏഴ് കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചു. 5 കുടുംബങ്ങള്‍ക്ക് വീട് മെയിന്റനന്‍സ് ആനുകൂല്യവും നല്കി. ലൈഫ് ഭവന പദ്ധതിയില്‍ 416 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ബാക്കി വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മാലിന്യ സംസ്കരണം, ഭിന്നശേഷി ക്ഷേമ പദ്ധതി, വയോജനം ക്ഷേമം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം, പാലിയേറ്റീവ് കെയര്‍ തുടങ്ങി വിവിധ പദ്ധതികളും പഞ്ചായത്തില്‍ മികച്ച രീതിയില്‍ നടപ്പാക്കി. ഡിജി കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1300 പേര്‍ക്ക് ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം നല്കി.
കഞ്ഞിക്കുഴി അപ്പൂസ് ഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ വിദ്യഭ്യാസ സ്റ്റാഡിംങ്ങ് കമ്മറ്റി ചെയര്മാന് പ്രദീപ് എം.എം. അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസന റിപ്പോര്‍ട്ട് അസിസ്റ്റന്റ് സെക്രട്ടറി അനില്‍ജിത്ത് അവതരിപ്പിച്ചു . ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുഷ്പ ഗോപി, റ്റിന്‍സി തോമസ്, ജിഷാ സുരേന്ദ്രന്, ശ്രീജാ അശോകന്, മരിയാപുരംഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് രാജേഷ്, എന്നിവര്‍ സംസാരിച്ചു. മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രിയ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങി നിരവധി പേര് പങ്കെടുത്തു.