ഭക്ഷ്യദിനാചരണം സംഘടിപ്പിച്ചു

post

ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിൽ ലോക ഭക്ഷ്യദിനം മെച്ചപ്പെട്ട ഭക്ഷണം മെച്ചപ്പെട്ട ഭാവി എന്നിവ ഉറപ്പ് വരുത്താന്‍ സഹകരിക്കാം എന്ന ആഹ്വാനവുമായി വിപുലമായ പരിപാടികളോടു കൂടി ആചരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിൽ   ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് I

പരിപാടി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ്  മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ സബ് കളക്ടർ വിതരണം ചെയ്തു. മരിയൻ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഏബ്രാഹം അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഹാൻഡ് ഇൻ ഹാൻഡ് ഫോർ ബെറ്റർ ഫുഡ്സ് ആൻ്റ് എ ബെറ്റർ ഫ്യൂച്ചർ- ഫുഡ് സേഫ്റ്റി ആൻ്റ് സെക്യൂരിറ്റി എന്ന വിഷയത്തിൽ  അമൽ ജ്യോതി കോളേജ് ഫുഡ് ടെക്നോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആർ. അനൂപ് രാജ്  സെമിനാർ  നയിച്ചു. വിവിധ കോളേജുകളിൽ നിന്നായി നൂറോളം വിദ്യാര്‍ത്ഥികൾ പങ്കെടുത്തു.