എഴുമറ്റൂരില്‍ വികസന സദസ് സംഘടിപ്പിച്ചു

post

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും പത്തനംതിട്ട എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. വാളകുഴി സെന്റ് ജോസഫ് കാതോലിക് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന സദസ് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജന്‍ മാത്യു അധ്യക്ഷനായി. വികസന സദസിന്റെ ലക്ഷ്യവും എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ടും റിസോഴ്സ് പേഴ്സണ്‍ മാലിനി ജി. പിള്ള വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു.

ഡിജി കേരളം പദ്ധതിയിലൂടെ കണ്ടെത്തിയ 643 പഠിതാക്കള്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതിലൂടെ എഴുമറ്റൂര്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി. 48 കുടുംബങ്ങളെ അതിദരിദ്ര മുക്തമാക്കി. ലൈഫ് മിഷന്‍ വഴി 79 പേര്‍ക്ക് വീട് നല്‍കി.  എം സി എഫും 28 മിനി എംസിഎഫും ഏഴു ബോട്ടില്‍ ബൂത്തും 10 ബിന്നുകള്‍ പൊതു സ്ഥലത്തും സ്ഥാപിച്ചു. റോഡ്, സ്‌കൂള്‍, അങ്കണവാടി പുനരുദ്ധാരണം, ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവ സാധ്യമാക്കി.  

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീജാ റ്റി. നായര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശോഭാ മാത്യു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. റ്റി. രജീഷ് കുമാര്‍, വാര്‍ഡ് അംഗങ്ങളായ ആര്‍. റാണി, അനില്‍ കുമാര്‍, ജിജി പി. ഏബ്രഹാം, അജി കുമാര്‍, ജേക്കബ് കെ. ഏബ്രഹാം, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അഡ്വ. റ്റി.എന്‍. ഓമനക്കുട്ടന്‍, സെക്രട്ടറി ജെ ഗിരീഷ് കുമാര്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.