ജെന്‍ഡര്‍ ഡെസ്ക് പ്രവര്‍ത്തനങ്ങള്‍:അധ്യാപകര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

post

ജെന്‍ഡര്‍ ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലനം പത്തനംതിട്ട കുളനട കുടുംബശ്രീ കഫേ പ്രീമിയം ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമക്കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജിജി മാത്യു അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനായ ബീന പ്രഭ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍. അജിത് കുമാര്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അജയ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാര്‍,  ജില്ല വനിതശിശു വികസന ഓഫീസര്‍ കെ വി ആശാമോള്‍, പന്തളം എ. ഇ. ഒ സി.വി സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. ജെന്‍ഡര്‍ കാഴ്ചപ്പാടും ജെന്‍ഡര്‍ ഡസ്‌കിന്റെ പ്രാധാന്യവും എന്ന വിഷയത്തില്‍ എം വി രമാദേവി, ന്യൂജന്‍ അഡിക്ഷന്‍ വിഷയത്തില്‍ സൈക്കോളജിസ്റ്റ് ഡോ. പി ടി സന്ദീഷ് എന്നിവര്‍ ക്ലാസ് നയിച്ചു.