തദ്ദേശതിരഞ്ഞെടുപ്പ്: ത്രിദിന പരിശീലന പരിപാടി ഒക്ടോബർ10ന് സമാപിക്കും

തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കായി നടക്കുന്ന ത്രിദിന പരിശീലന പരിപാടിയുടെ രണ്ടാംദിന പരിശീലനം ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം, പെരുമാറ്റചട്ടം, തിരഞ്ഞെടുപ്പ് വിജ്ഞാപനം, പത്രികാ സമര്‍പ്പണം തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ക്ലാസില്‍ വിശകലനം ചെയ്തു. ജില്ലയില്‍ നിന്ന് നൂറ് ഉദ്യോഗസ്ഥരാണ് റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടി ഒക്ടോബർ10ന് സമാപിക്കും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലനത്തിന് ജില്ലാതല ട്രെയിനിംഗ് ഉദ്യോഗസ്ഥരായ ഓഫീസര്‍ വി.ബി ജയന്‍, ലാല്‍സണ്‍ ജോസഫ്, ഷൈജു തങ്കപ്പന്‍, സുനില്‍കുമാര്‍ എം.ജി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.