പെരിങ്ങരയിൽ 23 ലക്ഷം രൂപയുടെ റോഡുകൾ യാഥാർഥ്യമായി; ചാലക്കുഴി- പുത്തൻതോട് റോഡ് ഉദ്ഘാടനം ചെയ്തു

പെരിങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചാലക്കുഴി- പുത്തന്‍തോട്, ഞവരാന്തി പടി - കളത്തില്‍ പടി കമ്മ്യൂണിറ്റി ഹാള്‍ എന്നീ റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്.
നിര്‍വഹിച്ചു. പഞ്ചായത്ത് മെയിന്റനന്‍സ് ഫണ്ട് 23 ലക്ഷം രൂപയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഫണ്ടും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ റിക്കു മോനി വര്‍ഗീസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീന മാത്യു, അംഗങ്ങളായ ശാന്തമ്മ നായര്‍, ആനന്ദന്‍, ഓമന സുഗതന്‍, എന്നിവര്‍ പങ്കെടുത്തു.