ഗാന്ധിജി ക്വിസ് : വിജയികളെ പ്രഖ്യാപിച്ചു

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഗാന്ധിജി ക്വിസ് മത്സരഫലം ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഫേസ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചു. പങ്കെടുത്ത വിദ്യാര്‍ഥികളില്‍ ശരിയുത്തരം അയച്ചവരില്‍ നിന്നും മൂന്നു പേരെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വണ്ടിപ്പെരിയാര്‍ പി. എച്ച്. എസ്. സ്‌കൂളിലെ മനീഷ എം., കഞ്ഞിക്കുഴി നങ്കിസിറ്റി എസ്.എന്‍.എച്ച്.എസ്. സ്‌കൂളിലെ പൂജ ആര്‍. നായര്‍, മുതലക്കോടം സെന്റ്. ജോര്‍ജ് എച്ച് എസ് സ്‌കൂളിലെ ഹെവന്‍ഡ്രിയ ലിഖിയ സാന്റോ എന്നിവരാണ് വിജയികളായത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കുമളി അട്ടപ്പള്ളം സെന്റ്. തോമസ് ഇ. എം. എച്ച്. എസ് സ്‌കൂളിലെ മഹാലക്ഷ്മി ജി., വണ്ടിപ്പെരിയാര്‍ പി. എച്ച്. എസ് സ്‌കൂളിലെ എം. മധുമിത, ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്. എസിലെ ബെനറ്റ് ബിജു എന്നിവരാണ് വിജയികളായത്. യു.പി സ്‌കൂള്‍ വിഭാഗത്തില്‍ ഇരട്ടയാര്‍ ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്. എസിലെ അഭിനവ് പ്രസാദ്, കഞ്ഞിക്കുഴി റോസ്‌മെഡ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ജിയാ ജോര്‍ജ്, വെള്ളയാംകുടി സെന്റ് ജെറോംസ് യു. പി സ്‌കൂളിലെ ജിയോണ ജെയിംസ് എന്നിവരാണ് വിജയികളായത്.
ഗാന്ധി ജയന്തി സമാപനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.