പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് രജത ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

post

പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച രജത ജൂബിലി സ്മാരക മന്ദിരം എ.രാജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു.  പള്ളിവാസല്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.ജി പ്രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളായ എം.ഭവ്യ, പി.ശശികുമാര്‍, സുജി ഉല്ലാസ്, അഭിലാഷ് സി.എസ്, മിനി ലാലു, പുഷ്പ സജി, സ്വപ്ന സജിമോന്‍, ആര്‍.സി ഷാജന്‍, ആനി ജോണ്‍, ഷൈനി സിബിച്ചന്‍ പള്ളിവാസല്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രജിത റോയ്, കവിത ലൈബ്രറി പ്രസിഡന്റ് ജയിസണ്‍ ജോസ്, സെക്രട്ടറി പി.എന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.