ഇടവെട്ടിയിൽ വയോജന ദിനം ആഘോഷിച്ചു

ഇടവെട്ടി സാഗര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീജാ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.എം. ബിന്‍സാദ് വയോജന ദിന സന്ദേശം നല്‍കി.സിവില്‍ എക്‌സൈസ് ഓഫിസര്‍ മുഹമ്മദ് റിയാസ് ക്ലാസ് നയിച്ചു.വയോജനങ്ങള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത വയോജനങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍ ഷീജാ നൗഷാദ് സ്‌നേഹോപഹാരങ്ങള്‍ നല്‍കി. മാര്‍ത്തോമ്മാ വാര്‍ഡിലെ മുതിര്‍ന്ന അംഗം ഖദീജ സുലൈമാന്‍ മുണ്ടയ്ക്കലിനെ ചടങ്ങില്‍ ആദരിച്ചു. തൊടുപുഴ അല്‍ അസ്ഹര്‍ ഡെന്റല്‍ കോളേജ് സൗജന്യ ദന്ത പരിശോധന ക്യാമ്പും നടത്തി.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അസീസ് ഇല്ലിക്കല്‍,ഗ്രാമപഞ്ചായത്ത് അംഗം ലത്തീഫ് മുഹമ്മദ്, മെഡിക്കല്‍ ഓഫിസര്‍ ഡോ.സുനില്‍, പ്രണവം ക്ലബ് പ്രസിഡന്റ് ടി.സി.ജോസ്,ഡോ. പല്ലവി, ഇബ്രാഹിം ഹുസൈന്‍, വര്‍ക്കി പതിക്കാട്ടില്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം ഹനീഫ പാറെക്കണ്ടം, സോയ എബ്രഹാം,ഹലീമ മലയില്‍ ,സല്‍മി നിസാര്‍, വാര്‍ഡ് വികസന സമിതിയംഗം അബ്ബാസ് വടക്കേല്‍, അങ്കണവാടി ഹെല്‍പ്പര്‍ ഗംഗ തുടങ്ങിയവര്‍ പങ്കെടുത്തു.