ഒരു കോടിയുടെ വികസന പ്രവൃത്തികള്‍ പൂര്‍ത്തിയായി; പുതുമോടിയില്‍ കല്ലറ നഗര്‍

post

കോഴിക്കോട് കുന്ദമംഗലം കല്ലറ നഗറില്‍ ഒരു കോടി രൂപയുടെ വികസന പ്രവൃത്തികള്‍ പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പ് മുഖേന അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച തുക വിനിയോഗിച്ചാണ് പ്രവൃത്തികള്‍ നടത്തിയത്. 

പ്രവൃത്തി പൂര്‍ത്തീകരണം പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി അധ്യക്ഷനായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാല്‍, ബ്ലോക്ക് മെമ്പര്‍ ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജസീല ബഷീര്‍ പടാളിയില്‍, ഷൈജ വളപ്പില്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി.വി സുഷമ, കെ.പി കൃഷ്ണന്‍, എം.കെ മോഹന്‍ദാസ്, കെ യശോദ എന്നിവര്‍ സംസാരിച്ചു. നിര്‍വഹണ ഏജന്‍സിയായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനി പ്രോജക്ട് മാനേജര്‍ കെ മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.