ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

post

കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം പ്രസിഡന്റ് എന്‍ പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ബഡ്‌സ് സ്‌കൂളുകളിലെയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുത്തത്.

ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ്പ്രസിഡന്റ് സി കെ പാത്തുമ്മ അധ്യക്ഷയായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ ശശികുമാര്‍ പേരാമ്പ്ര, കെ സജീവന്‍, പി കെ അജിത, ബ്ലോക്ക് അംഗങ്ങളായ പി ടി അഷ്‌റഫ്, സി എം സനാതനന്‍, കെ കെ ലിസി, വഹീദ പാറേമല്‍, സി.ഡി.പി.ഒ കെ എം ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.