ഡ്രീം വൈബ്സ് - ബാലസദസ് സംഘടിപ്പിച്ചു

ആലക്കോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെ അഭിമുഖത്തിൽ "ഡ്രീം വൈബ്സ്" ബാലസദസ് സംഘടിപ്പിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്ൺ ഉഷ ജോണി അധ്യക്ഷത വഹിച്ചു.
ആലക്കോട് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ബൈജു ജോർജ് മുഖ്യപ്രഭാഷണം നടത്തി.
ബാലസഭ അംഗങ്ങൾക്ക് നേതൃത്വപാടവം, സാമൂഹ്യ അവബോധം ഇവ വളർത്തുന്നതിനും സൃഷ്ടിപരവും സർഗാത്മകവുമായ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് സാമൂഹ്യ വികസന പ്രവർത്തനങ്ങളിലും പ്രാദേശിക ഭരണത്തിലും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും , അംഗങ്ങളുടെ ആശയങ്ങളും ചിന്തകളും അവതരിപ്പിക്കുന്നതിനുമായി ഡ്രീം വൈബ് ബാലസദസ് നടത്തിയത്.
അധ്യാപകനും,എഴുത്തുകാരനും, പരിശീലകനുമായ അജയ് വേണു പെരിങ്ങാശ്ശേരി "വീടും - നാടും - പഞ്ചായത്തും" എന്ന വിഷയത്തെ ആസ്പദമാക്കി ബാലസഭ അംഗങ്ങൾക്ക് ക്ലാസ് നയിച്ചു.
ബാലസഭ ആർ പി അനിറ്റ റോസ് മാത്യു, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ചാക്കോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസാമോൾ ഇബ്രാഹിം,ആലക്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി പി.കെ ജയകുമാർ,കുടുംബശ്രീ സിഡിഎസ് അംഗങ്ങളായ സീനത്ത്,വത്സ ശിവൻ, ഷെർളി, റോസിലി ബേബി, തുടങ്ങിയവർ പങ്കെടുത്തു.