മാതൃവന്ദനം പദ്ധതിയുടെയും വയോനിധി പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാതൃവന്ദനം പദ്ധതിയുടെയും വയോനിധി പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ നിര്‍വഹിച്ചു.
ഇടുക്കി ജില്ലയിലെ ആയുര്‍വേദ ആശുപത്രികള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഗര്‍ഭണികളുടെയും പ്രസവാനന്തരം അമ്മമാരുടെയും നവജാതശിശുക്കളുടെയും ആരോഗ്യസംഭക്ഷണം ആയുര്‍വേദത്തിലൂടെ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലൂടെ മരുന്നുകളും സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ് 'മാതൃവന്ദനം'. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള രോഗികളുടെ ആരോഗ്യ പരിപാലനത്തിന് ഊന്നല്‍ നല്‍കിക്കൊണ് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ് 'വയോനിധി. ഈ പദ്ധതിയിലൂടെ വയോജനങ്ങള്‍ക്ക് ദൈനംദിന ജീവിതം സുഖപ്രദമാക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യപ്രദമായ വാര്‍ദ്ധക്യം നയിക്കുന്നതിനും സഹായകമാകുന്ന തരത്തിലുള്ള ഔഷധങ്ങളും വൈദ്യ നിര്‍ദ്ദേശങ്ങളും സൗജന്യമായി ലഭിക്കും. ഇരു പദ്ധതികളും ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിലെയും സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലൂടെ നടത്തപ്പെടുന്നു.
ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ കുമാരി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് മുഖ്യ പ്രഭാഷണം നടത്തി. ഐഎസ്എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെറോം വി കുര്യന്‍ വിഷയാവതരണം നടത്തി. പരിപാടിയില്‍ ജില്ലയിലെ വിവിധ ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആയുര്‍വേദ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.