കെ വി മന്ദിരം- കണിയറവയൽ - സിറാമിക്സ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

post

കണ്ണൂർ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ കെ വി മന്ദിരം- കണിയറവയൽ - സിറാമിക്സ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. 

ധർമ്മശാല -കണ്ണപുരം പി ഡബ്ല്യു ഡി റോഡിനെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.1.55 കിലോമീറ്റർ നീളമുള്ള റോഡിന് 4.2 മീറ്റർ വീതിയിൽ ടാറിംഗ് പ്രവൃത്തിയും കോൺക്രീറ്റ് ഡിപ്പും ടാറിങ്ങിന്റെ ഇരുവശങ്ങളിലും ഷോൾഡർ കോൺഗ്രീറ്റും ഡ്രൈനേജും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ ബജറ്റിൽ ഒരു കോടി രൂപയാണ് അനുവദിച്ചത്.

പഞ്ചായത്ത് എഫ് എച്ച് സി ക്ക് സമീപം നടന്ന ചടങ്ങിൽ കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ ടി.ടി ബാലകൃഷ്ണൻ അധ്യക്ഷനായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, കല്യാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി നിഷ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇ മോഹനൻ, വാർഡ് അംഗങ്ങളായ സി പി വനജ, പി ബാലകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി നിത വേണുഗോപാൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ലക്ഷ്മണൻ, നാരായണൻ, എന്നിവർ പരിപാടിയിൽ സംസാരിച്ചു.