അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു

പാല്‍ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂർ ഇരിട്ടി ഐ സി ഡി എസിന്റെ സഹായത്തോടെ മീത്തലെ പുന്നാട് അങ്കണവാടിയില്‍ സ്ഥാപിച്ച അങ്കണവാടി കം ക്രഷിന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ ശ്രീലത നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.കെ ഫസീല അധ്യക്ഷയായി.
തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആറ് മാസം മുതല്‍ മൂന്ന് വയസുവരെയുള്ള കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താനാണ് വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ അങ്കണവാടികളോടനുബന്ധിച്ച് ക്രഷ് കെയര്‍ സ്ഥാപിക്കുന്നത്.
നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ ബള്‍ക്കിസ്, കെ സോയ, കൗണ്‍സിലര്‍മാരായ കെ മുരളിധരന്‍, സി.കെ അനിത, എ.കെ ഷൈജു, വി ശശി, സമീര്‍ പുന്നാട്, പി ഫൈസല്‍, ഇരിട്ടി സി ഡി പി ഒ ഷീന എം കണ്ടത്തില്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് പി.വി നിഷ, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ജിസ്മി അഗസ്റ്റിന്‍, അങ്കണവാടി വര്‍ക്കര്‍ രസ്ന എന്നിവര്‍ പങ്കെടുത്തു.