അങ്കണവാടി കുട്ടികളുടെ കലോത്സവം സംഘടിപ്പിച്ചു

പത്തനംതിട്ട കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം 'പൂത്തുമ്പികള്‍' പ്രിയദര്‍ശിനി ഹാളില്‍ പ്രസിഡന്റ് അനി ബാബു തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി. കലാപരിപാടിയില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനം പ്രസിഡന്റ് നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ തോമസ് കാലായില്‍, അംഗങ്ങളായ ജോയ്‌സ് എബ്രഹാം, തുളസി മോഹന്‍, ജിഷ ജയകുമാര്‍ സിന്ധു സന്തോഷ്, പി വി ജോസഫ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സാറാ സൂസന്‍ എന്നിവര്‍ പങ്കെടുത്തു.