കുടിശിക നിവാരണ ക്യാമ്പയിൻ : വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കുടിശിക നിവാരണ ക്യാമ്പയിന്റെ ഭാഗമായുള്ള വാഹന പ്രചാരണ ജാഥ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് മുതല്‍ ക്ഷേമനിധി ഓഫീസ് വരെ സംഘടിപ്പിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം മലയാലപ്പുഴ ജ്യോതിഷ് കുമാര്‍ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ജില്ലാ ഉപദേശക സമിതി അംഗം ഇ.കെ ബേബി അധ്യക്ഷനായി.
വിവിധ ആനുകൂല്യ വിതരണവും വാഹന പ്രചാരണ യാത്രയില്‍ പങ്കാളിയായവരെ ആദരിക്കുകയും ചെയ്തു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാന വ്യാപകമായി ഒക്ടോബര്‍ മൂന്ന് മുതല്‍ 31 വരെ 200 കേന്ദ്രങ്ങളിലാണ് കുടിശിക നിവാരണ ക്യാമ്പ് നടത്തുന്നത്.
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. സുബാഷ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഇന്‍-ചാര്‍ജ് കെ.ബിനോയ്, സംഘടനാ നേതാക്കളായ ലാലു മാത്യു, പി.കെ. ഗോപി, കെ. കെ. സുരേന്ദ്രന്‍, കെ.ജി. അനില്‍ കുമാര്‍, തോമസ് ജോസഫ്, എ.ഡി. ജോണ്‍, രവി പിള്ള, മുഹമ്മദ് ഷാ, മാത്യു വര്‍ഗ്ഗീസ്, കെ.പി സജി, ഹെഡ് ക്ലാര്‍ക് ശ്രീജ വാസുദേവന്‍, ജില്ലാ ഉപദേശക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.