ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍ പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍.പി. സ്കൂളിന്റെ പുതിയ കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളുടെ മുഖഛായ മാറ്റുന്നതിന് 5000 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടു. പഠനനിലവാരം ഉയര്‍ന്നു. ഹൈടെക് ക്ലാസ് മുറിയും മികച്ച ലാബും ലൈബ്രറികളും വന്നു. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും പഠനനിലവാരം ഉറപ്പാക്കാന്‍ 'സബ്ജക്ട് മിനിമം' നടപ്പിലാക്കി. ഇതിന്റെ ഫലമായി ദേശീയതല പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയതായും് മന്ത്രി പറഞ്ഞു.
ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്നും സ്‌കൂള്‍ ബസ് അനുവദിക്കുമെന്ന് അധ്യക്ഷന്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നാടിന്റെ മുഖം മാറ്റി മലയോര ഹൈവേ, അച്ചന്‍കോവില്‍- പ്ലാപ്പള്ളി റോഡ് ഉള്‍പ്പെടെ ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ എല്ലാ രംഗത്തും വികസനം സാധ്യമായെന്നും എംഎല്‍എ പറഞ്ഞു.
1.50 കോടി രൂപ ചെലവിലാണ് സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മിച്ചത്. 445.56 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളിലായി ഏഴ് ക്ലാസ് മുറി, ഓഫീസ്, ശൗചാലയം, വരാന്ത എന്നിവ ഉള്‍പ്പെടുന്നും. പൊതുമരാമത്ത് കെട്ടിടം വിഭാഗത്തിനായിരുന്നു നിര്‍മാണ ചുമതല.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബഷീര്‍, ജില്ല പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ലേഖാ സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബി, സ്ഥിരം സമിതി അധ്യക്ഷരായ രവി കണ്ടത്തില്‍, സൂസമ്മ ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷിജി മോഹന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ആദര്‍ശവര്‍മ, ജയശ്രീ പ്രസന്നന്‍, ജോളി, നിശ അഭിലാഷ്, ജോര്‍ജ് തെക്കേല്‍, അമ്പിളി ഷാജി, റീനാ ബിനു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ കെ പ്രകാശ്, ഡിഇഒ അമ്പിളി, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ബിജു തോമസ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ ജി മുരളീധരന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.