മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ 'സ്വച്ഛതാ ഹി സേവ' ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

post

പത്തനംതിട്ട മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ ശാസ്ത്രീയ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട 'സ്വച്ഛതാ ഹി സേവ' കാമ്പയിന്റെ ലോഗോ പ്രസിഡന്റ് മിനി ജിജു ജോസഫ് പ്രകാശനം ചെയ്തു. കാമ്പയിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തും. വൈസ് പ്രസിഡന്റ് വത്സല വാസു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അശ്വതി പി നായര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കവിത, ഗ്രാമസേവകന്‍ ശ്യാം, സെക്രട്ടറി സുമാഭായി  എന്നിവര്‍ പങ്കെടുത്തു.