ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിച്ചു

ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുഴക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ നല്ലൂർ വയോജന വിശ്രമ കേന്ദ്രത്തിൽ ആയൂർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു.
മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ബിന്ദു അധ്യക്ഷയായി. മുഴക്കുന്ന് ഗവ. ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ എബി എബ്രഹാം ക്യാമ്പ് നയിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീത ദിനേശൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രേമി പ്രേമൻ, മുഴക്കുന്ന് പഞ്ചായത്ത് അംഗം ജാഫർ നല്ലൂർ, പേരാവൂർ ഐ സി ഡി എസ് ഓഫീസർ ബിജി തങ്കപ്പൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. സജീവൻ, ഐ സി ഡി എസ് സൂപ്പർവൈസർ എ രജിത, നല്ലൂർ വയോജന വിശ്രമ കേന്ദ്രം പ്രസിഡൻ്റ് കെ പൈതൽ, സെക്രട്ടറി എൻ.പി ദിവാകരൻ, കെയർ ടേക്കർ പി റജില എന്നിവർ പങ്കെടുത്തു.