സ്‌കിൽ ട്രെയിനിംഗ് കോഴ്സ് പൂർത്തീകരിച്ചവർക്ക് നിയമന ഉത്തരവ് കൈമാറി

post

ജില്ലാപഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ പട്ടികജാതി വിദ്യാർഥികൾക്കായി നടപ്പിലാക്കിയ സ്‌കിൽ ട്രെയിനിംഗ് കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള നിയമന ഉത്തരവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ കൈമാറി.

പട്ടികജാതി വികസന വകുപ്പ്, തലശ്ശേരി എൻ ടി ടി എഫ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പത്ത് മാസം ദൈർഘ്യമുള്ള സി എൻ സി മെഷിനിസ്റ്റ് കോഴ്സ് പൂർത്തീകരിച്ച പന്ത്രണ്ട് കുട്ടികൾക്കാണ് നിയമന ഉത്തരവ് നൽകിയത്. യു എ ഇ അജ്മാനിലെ ഫെയ്ൻ സ്റ്റീൽ മാനുഫാക്ചറിംഗ്, ടാറ്റ ഇലക്ട്രോണിക്സ് ഹൊസൂർ, ഇന്നവേറ്റ് എയ്റോ സ്പേസ് സൊല്യൂഷൻ ബാംഗ്ലൂർ, സ്പിൻക്സ് സോഫ്റ്റ് ടെക് ചെന്നൈ തുടങ്ങിയ മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് നിയമനം ലഭിച്ചത്.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബോബി എണ്ണച്ചേരിയിൽ അധ്യക്ഷനായി. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ മനോഹരൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ടി ഷബ്ന, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ എം മുകുന്ദൻ, എൻ.ടി.ടി.എഫ് സീനിയർ ഓഫീസർ വികാസ് പലേരി, വി.വി പവിത്രൻ, ആർ അയ്യപ്പൻ, വി.എം സരസ്വതി എന്നിവർ പങ്കെടുത്തു.