ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതി : 1,35,551 ലാപ്ടോപ്പുകൾ ഇതുവരെ വിതരണം ചെയ്തു

ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതി പ്രകാരം 16,008 സ്‌കൂളുകളിലായി 1,35,551 ലാപ്ടോപ്പുകൾ വിതരണം ചെയ്തു കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഔദ്യോഗിക വസതിയിൽ വിളിച്ചുച്ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രൊജക്ടർ, സ്‌ക്രീൻ, റ്റി.വി, പ്രിന്റർ, ക്യാമറ, വെബ് ക്യാമറ, സ്പീക്കർ ഉൾപ്പെടെയുള്ളവ ഇതിനോടകം തന്നെ സ്‌കൂളുകളിൽ വിതരണം ചെയ്ത് പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് കിഫ്ബി വഴി 683 കോടി രൂപയും പ്രാദേശിക കൂട്ടായ്മയിൽ നിന്നും 135.5 കോടി രൂപയുമാണ് വിനിയോഗിച്ചിട്ടുള്ളത്. ഇതിനു പുറമെ ഇരുപത്തിയൊമ്പതിനായിരം റോബോട്ടിക് കിറ്റുകൾ സ്‌കൂളുകളിൽ വിന്യസിച്ചിട്ടുണ്ട്. 2.39 കോടി രൂപയാണ് ചിലവ് വന്നിട്ടുള്ളത്. ഇതിനു പുറമെ 5,000 കിറ്റുകൾ കൂടി കുട്ടികൾക്ക് എത്തിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നു മന്ത്രി പറഞ്ഞു.