അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

post

ഇടുക്കി: കുമാരമംഗലം ഗ്രാമ പഞ്ചായത്തില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ആരംഭിച്ച മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് നിര്‍വ്വഹിച്ചു. വീടുകളില്‍ നിന്നും ഹരിത കര്‍മ്മസേനാംഗങ്ങള്‍ ശേഖരിയ്ക്കുന്ന അജൈവമാലിന്യങ്ങള്‍ സൂക്ഷിയ്ക്കുന്നത് എം.സി.എഫ്. വഴിയാണ്. ഇവിടെ നിന്നും ബ്ലോക്ക് പഞ്ചായത്തിന്റെ ഷ്രെഡ്ഡിംഗ് യൂണിറ്റില്‍ എത്തിച്ച് പൊടിച്ചെടുത്ത് റോഡ് നിര്‍മ്മാണത്തിനായി ഈ പ്ലാസ്റ്റിക് ഉപയോഗിക്കുകയാണ് ലക്ഷ്യം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിന്റാ സിബിന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീമ അനസ്, പഞ്ചായത്ത് അംഗങ്ങളായ ഷെമിന നാസര്‍, സിജു .ഒ.പി, ചിന്നമ്മ സോജന്‍, ഡെനി ഫ്രാന്‍സിസ്, പഞ്ചായത്ത് സെക്രട്ടറി ഷാജു, ഹരിത കേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ മനോഹരന്‍ തുടങ്ങിയവര്‍ പ്രംസംഗിച്ചു.