മഴക്കാല പൂര്‍വ ശുചീകരണം ഉടനെ ആരംഭിക്കും

post

എറണാകുളം : കൊച്ചി നഗരത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം ഉടനെ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല കൊച്ചി കോര്‍പ്പറേഷനാണ്. ഇക്കാര്യത്തില്‍ കോര്‍പ്പറേഷന് ആവശ്യമായ പിന്തുണ ജില്ലാ ഭരണകൂടം നല്‍കും. ലോക് ഡൗണ്‍ മൂലം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടേണ്ട സാഹചര്യമുണ്ടാകരുതെന്നും മഴക്കാല രോഗങ്ങള്‍ വരാതിരിക്കുന്നതിന് ശുചീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതാണെന്നും ബന്ധപ്പെട്ടവരെ ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്‌.