വോട്ടിന്റെ പ്രാധാന്യമറിയിച്ച് ബോധവത്കരണ കലാജാഥ

യുവജനങ്ങള്‍ക്കിടയില്‍ വോട്ടിന്റെ പ്രാധാന്യം ഉണര്‍ത്തുക, സമ്മതിദായകരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ സന്ദേശങ്ങളുമായി ജില്ലാ ഭരണകൂടം, തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, എന്‍എസ്എസ്, ഇലക്ടറല്‍ ലിറ്ററസി ക്ലബുകള്‍, ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് എന്നിവരുടെ നേതൃത്വത്തില്‍ വോട്ടര്‍ ബോധവത്കരണ കലാജാഥ സംഘടിപ്പിച്ചു. അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ച് കലക്ടറേറ്റില്നിന്നാരംഭിച്ച കലാജാഥ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഫ്ളാഗ് ഓഫ് ചെയ്തു. സാമൂതിരി ഗുരുവായൂരപ്പന് കോളേജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന കലാജാഥ ജെഡിടി, ലോ കോളേജ്, ദേവഗിരി കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഐഎച്ച്ആര്‍ഡി കോളേജ്, പുതിയ ബസ്സ്റ്റാന്‍ഡ്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, ജില്ലാ സ്വീപ് കോഓഡിനേറ്റര്‍ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, കാലിക്കറ്റ് യൂനിവേഴ്സിറ്റി ജില്ലാ നാഷണല്‍ സര്‍വീസ് സ്കീം കോഓഡിനേറ്റര്‍ ഫസീല്‍ അഹ്മദ്, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോഓഡിനേറ്റര്‍ ഡോ. നിജീഷ് എ, സാമൂതിരി ഗുരുവായൂരപ്പന് കോളേജ് എന്‍എസ്എസ് കോഓഡിനേറ്റര്‍ ജിബിന്‍ ബേബി, അധ്യാപിക പി ഐ മീര എന്നിവര്‍ പങ്കെടുത്തു.