അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

post

ഇടുക്കി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പൂച്ചപ്ര അങ്കണവാടിയുടെ പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് മോഹൻദാസ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷേർളി ജോസുകുട്ടി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വിഹിതം 12 ലക്ഷം രൂപയും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 5 ലക്ഷം രൂപയും ഉൾപ്പെടെ 17 ലക്ഷം രൂപയുടെ കെട്ടിടമാണ് പണിപൂർത്തിയാക്കിയത്. 

ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രാജി ചന്ദ്രശേഖരൻ, ത്രിതല പഞ്ചായത്ത്‌ അംഗങ്ങളായ ടെസ്സി മോൾ മാത്യു, പോൾ സെബാസ്റ്റ്യൻ കരോട്ടു കുന്നേൽ, ഇന്ദു ബിജു, വി.കെ.കൃഷ്ണൻ, കബീർ കാസിം, ഊരു മൂപ്പൻ, എം. ഐ.ശശി, സി.ഡി.പി.ഒ ജാനറ്റ് സേവ്യർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ അലീന ജോർജ്, കുടുംബശ്രീ ചെയർപേഴ്സൺ രേഷ്മ മനു തുടങ്ങിയവർ പങ്കെടുത്തു.