ശരണബാല്യം പദ്ധതി പ്രവര്‍ത്തകര്‍ക്ക് ഏകദിന പരിശീലനം

post

ഇടുക്കി: ശരണബാല്യം പദ്ധതിയുടെ പഞ്ചായത്ത്തല പ്രവര്‍ത്തകര്‍ക്ക്   ഏകദിന പരിശീലന പരിപാടി തൊടുപുഴ ന്യൂമാന്‍ കോളേജിന് സമീപമുള്ള ഇടുക്കി ചെറുകിട വ്യവസായ സഹകരണ സംഘം കോണ്‍ഫറന്‍സ്  ഹാളില്‍  നടത്തി. 'ബാലവേല, ബാലഭിക്ഷാടനം, തെരുവ് ബാല്യവിമുക്ത കേരളം' എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പ്  മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ശരണ ബാല്യം.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് പരിശീലനം  ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫിസര്‍ സോഫി ജേക്കബ് അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജ് സ്വാഗതം പറഞ്ഞു. ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. ഡോ. ജോസഫ് അഗസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. സി.ഡബഌു.സി. മെമ്പര്‍ അഡ്വ. കൃഷ്ണകുമാര്‍ എച്ച്., ശരണബാല്യം റെസ്‌ക്യൂ ഓഫിസര്‍ കിരണ്‍ കെ.പൗലോസ് എന്നിവര്‍ സംസാരിച്ചു. പരിശീലന പരിപാടിയില്‍ ജില്ലയിലെ വിവിധ പഞ്ചായത്ത് മെമ്പര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍ , അംഗന്‍വാടി പ്രവര്‍ത്തകര്‍ , സ്‌കൂള്‍ കോണ്‍സിലര്‍മാര്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.