സപ്ലൈകോ ഉടുമ്പൻചോല താലൂക്ക് ഓണം ഫെയറിന് തുടക്കം

post

നെടുങ്കണ്ടം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ആരംഭിച്ച ഉടുമ്പൻചോല താലൂക്ക് ഓണം ഫെയർ എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. സമൃദ്ധി കിറ്റ് വിതരണ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. വിപണി വിലയേക്കാൾ 5 ശതമാനം മുതൽ 50 ശതമാനം വിലക്കുറവിൽ ഉൽപന്നങ്ങൾ ഓണം ഫെയറിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. സെപ്റ്റംബർ 4 വരെയാണ് ഓണം ഫെയറുകൾ.

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രീമി ലാലിച്ചൻ അധ്യക്ഷയായി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ടി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി ജയകുമാർ,ത്രിതല പഞ്ചായത്ത് അംഗങ്ങളായ സുരേഷ് പള്ളിയാടിയിൽ, എം.എസ്. മഹേശ്വരൻ, ലേഖ ത്യാഗരാജൻ, അജീഷ് മുതുകുന്നേൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജിൻസൺ വർക്കി, സനൽകുമാർ മംഗലശേരി, സിബി മുലേപറമ്പിൽ, താലൂക്ക് ഡിപ്പോ മാനേജർ കെ.ആർ. സന്തോഷ് കുമാർ, ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫീസർ റോയ് തോമസ് എന്നിവർ സംസാരിച്ചു.