തലക്കുളത്തൂര്‍ പാലിയേറ്റിവ് കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു

കോഴിക്കോട് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് കുടുംബങ്ങള്‍ക്ക് ഭക്ഷ്യ- ഭക്ഷ്യേതര വിഭവങ്ങളും ഓണക്കോടിയും വിതരണം ചെയ്തു. എടക്കര ഡോണ്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് കിറ്റ് നല്‍കിയത്. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തും സിഎച്ച്‌സി തലക്കുളത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം പാലിയേറ്റീവ് കെയര്‍ വിഭാഗവും സംയുക്തമായി പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന പലതുള്ളി പെരുവെള്ളം പദ്ധതിയുടെ ഭാഗമായാണ് വിതരണം. തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള വിദ്യാത്ഥികളില്‍ നിന്ന് സമാഹരിച്ച വിഭവങ്ങള്‍ ഏറ്റുവാങ്ങി.
പാലിയേറ്റീവില്‍ രജിസ്റ്റര്‍ ചെയ്ത അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ഭക്ഷ്യേതര ഉത്പന്നങ്ങള്‍ വിതരണം ചെയുക, വിദ്യാര്‍ത്ഥികളില്‍ സഹായമനോഭാവം വളര്‍ത്തിയെടുക്കുക എന്നിവയാണ് 'പലതുള്ളി പെരുവെള്ളം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രമ്യ അശോകന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷെറീന, കോര്‍ഡിനേറ്റര്‍ ദീപനാ, സിഎച്ച്‌സി തലക്കുളത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീബ, സെക്കന്ററി പാലിയേറ്റീവ് നഴ്‌സ് റാന്‍ഡോള്‍ഫ് വിന്‍സന്റ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ നാസര്‍, പിഎച്ച്എന്‍എസ് കെ ഡി സ്‌റ്റൈല, പിആര്‍ഒ റുബീന, ജെഎച്ച്‌ഐ ജിഷ, സുധീര്‍, പാലിയേറ്റീവ് ഫിസിയോതെറാപിസ്റ്റ് അശ്വതി, പാലിയേറ്റീവ് നേഴ്‌സ് ഷിര്‍ലി, പാലിയേറ്റീവ് പ്രവര്‍ത്തകന്‍ സജീഷ്, ആശ വര്‍ക്കര്‍ ബിന്ദു, വിദ്യാര്‍ത്ഥി മെഹന എന്നിവര്‍ സംസാരിച്ചു.