എന്‍ എ ബി എച്ച് അംഗീകാരം: ആയുഷ് സ്ഥാപനങ്ങളിലെ ജീവനക്കാരെ അനുമോദിച്ചു

എന്‍ എ ബി എച്ച് അംഗീകാരം ലഭിച്ച കണ്ണൂർ ജില്ലയിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സ്ഥാപനങ്ങളിലെ ആയുഷ് ജീവനക്കാരെ അനുമോദിച്ചു. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ കാണിച്ച ശുഷ്‌കാന്തിയും അര്‍പ്പണബോധവുമാണ് ഈ അംഗീകാരത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.വി ശ്രീജിനി അധ്യക്ഷയായി. അസി. കലക്ടര്‍ എഹ്‌തെദ മുഫസിര്‍ മുഖ്യാതിഥിയായി.
ദേശീയ ആരോഗ്യ ഗുണനിലവാര സൂചികയില്‍ എന്‍ എ ബി എച്ച് അംഗീകാരം ലഭിച്ച 18 ആയുഷ് സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആയുഷ് ജീവനക്കാര്‍ എന്നിവരെയാണ് അനുമോദിച്ചത്. ഗവ. ആയുഷ് ഡിസ്‌പെന്‍സറികളായ അഞ്ചരക്കണ്ടി, ചെമ്പിലോട്, കതിരൂര്‍, കാങ്കോല്‍, മാങ്ങാട്ടിടം, മയ്യില്‍, പന്ന്യന്നൂര്‍, പട്ടുവം, പെരളം, പൊയിലൂര്‍, ശിവപുരം, തില്ലങ്കേരി, ഗവ. ഹോമിയോ ഡിസ്‌പെന്‍സറികളായ അഞ്ചരക്കണ്ടി, ധര്‍മ്മടം, കല്യാശ്ശേരി, മട്ടന്നൂര്‍, തലശ്ശേരി, വെള്ളോറ എന്നിവയാണ് എന്‍ എ ബി എച്ച് അംഗീകാരം ലഭിച്ച ആയുഷ് സ്ഥാപനങ്ങള്‍.
പതിനൊന്നാമത് അന്താരാഷ്ട്ര യോഗാദിനത്തില്‍ നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിന്റെയും യോഗ റീല്‍സ് മത്സരത്തിന്റെയും വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നാഷണല്‍ ആയുഷ്മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.സി അജിത്ത് കുമാര്‍, ഐ എസ് എം ജില്ലാ മെഡിക്കല്‍ ജഷി ദിനകരന്‍, ഐ എസ് എം ജില്ലാ ക്വാളിറ്റി നോഡല്‍ ഓഫീസര്‍ ഡോ. പി.കെ മിഥുന്‍, ഹോമിയോപതി ജില്ലാ ക്വാളിറ്റി നോഡല്‍ ഓഫീസര്‍ ഡോ. ടി.ജി മനോജ്കുമാര്‍, ഐ എസ് എം സീനിയര്‍ സൂപ്രണ്ട് കെ.സി മഹേഷ് എന്നിവര്‍ പങ്കെടുത്തു.