വ്യാജമദ്യ നിയന്ത്രണ സമിതി യോഗം ചേര്‍ന്നു

എക്‌സൈസ് പത്തനംതിട്ട ജില്ലാതല വ്യാജമദ്യ നിയന്ത്രണ സമിതി യോഗം എഡിഎം ബി ജ്യോതിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു. ഓണഘോഷത്തോടനുബന്ധിച്ച് എക്‌സൈസ്, പോലീസ്, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. വില്ലേജ്, വാര്‍ഡ് തലങ്ങളില്‍ ബോധവല്‍കരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
ഓണഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പാദനം, വിതരണം എന്നിവ തടയുന്നതിന് വിപുലമായ എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ എക്സൈസ് വകുപ്പ് ഏര്‍പ്പെടുത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂമും ജില്ലയിലെ രണ്ട് ഓഫീസുകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റും രൂപീകരിച്ചു. സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഇടപെടുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമും മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കാനായി ഷാഡോ എക്‌സൈസ് ടീമും ജില്ലയില്‍ സജ്ജമാണ്. പൊലീസ്, വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി മദ്യ ഉല്‍പാദന-വിപണന കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും റെയ്ഡ് നടത്തും. ജില്ലയിലെ പ്രധാനപാതകളില്‍
വാഹനപരിശോധനയ്ക്ക് പ്രത്യേക ടീമിനെ നിയോഗിച്ചു. സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനം, കട, തുറസായ സ്ഥലം, സ്ഥാപനം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. കള്ളുഷാപ്പ്, ബാര്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ പരിശോധിച്ച് സാമ്പിള്‍ ശേഖരിക്കും. നിരോധിത പുകയില ഉല്‍പന്നങ്ങള്‍, ലഹരി വസ്തുക്കളുടെ വില്‍പന എന്നിവ കര്‍ശനമായി തടയും. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വ്യാപനം തടയുന്നതിനായി നിരീക്ഷണം ശക്തമാക്കി. മുന്‍സിപ്പല്‍ പഞ്ചായത്ത് വാര്‍ഡ് തലങ്ങളില്‍ കുടുംബശ്രീയുമായി ചേര്‍ന്ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
ജില്ലയില്‍ എക്സൈസ് വകുപ്പ് 5257 റെയിഡുകള്‍ നടത്തി. 1127 അബ്കാരി കേസുകളില്‍ 1049 പേരെ
അറസ്റ്റ് ചെയ്തു. 17 വാഹനങ്ങള്‍ പിടിച്ചെടുത്തു. 1996 കോട്പാ കേസുകളിലായി 210.430 കിലോ ഗ്രാം നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്ത് 3,99,200 രൂപ പിഴ ഈടാക്കി. പോലീസ് , വനം വകുപ്പുകളുമായി ചേര്‍ന്ന് വന മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 1127 അബ്കാരി കേസുകളില്‍ 5711 ലിറ്റര്‍ കോട, 1120.136 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 143.550 ലിറ്റര്‍ ചാരായം, 24.750 ലിറ്റര്‍ അരിഷ്ടം എന്നിവ കണ്ടെത്തി. കള്ള് ഷാപ്പുകളില്‍ 1544 പരിശോധനകള്‍ നടത്തി 279 സാമ്പിള്‍ ശേഖരിച്ചു രാസപരിശോധനയ്ക്ക് അയച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം സൂരജ്, നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി അനില്‍, കോന്നി സീനിയര്‍ ഫോറസ്റ്റ് ഓഫീസര്‍ എ എസ് മനോജ്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ (തിരുവല്ല) പി ആര്‍ മല്ലിക, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, കേരള
മദ്യനിരോധന സംഘം പ്രസിഡന്റ് ജയചന്ദ്രന്‍ ഉണ്ണിത്താന്‍, അംഗങ്ങളായ വാളകം ജോണ്‍, കേരള മദ്യവര്‍ജന ബോധവല്‍കരണ സമിതി പ്രസിഡന്റ് സോമന്‍ പാമ്പായിക്കോട്, ജില്ലാ രക്ഷാധികാരി പി.വി. എബ്രഹാം, മുഹമ്മദ് സാലി, ബേബി കുട്ടി ഡാനിയേല്‍, രാജമ്മ സദാനന്ദന്‍, പി കെ ഗോപി, പൊലിസ,് ഫോറസ്റ്റ്, വിദ്യാഭ്യാസം, കുടുംബശ്രീ, ബിവറേജസ് കോര്‍പ്പറേഷന്‍ വകുപ്പുകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.