ഖാദി ഓണം വിപണന മേള : സെപ്റ്റംബർ 4 വരെ മാസ്കറ്റ് ഹോട്ടലിൽ

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണാഘോഷത്തിന്റെ ഭാഗമായി “എനിക്കും വേണം ഖാദി” എന്ന ആശയം ജനങ്ങളിൽ എത്തിക്കുന്നതിന് വ്യത്യസ്തവും പ്രകൃതിദത്തവുമായ രീതിയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളുടെ പ്രദർശന വിപണന മേള ഒരുക്കി. സെപ്റ്റംബർ 4 വരെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലാണ് മേള. കെ.ടി.ഡി.സി ചെയർമാൻ പി. കെ. ശശി പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്ത് ആദ്യ വിൽപന നടത്തി. ഖാദി ബോർഡ് ഡയറക്ടർ കെ. ഷിബി ഖാദി വസ്ത്രത്തിന്റെ മേന്മയെക്കുറിച്ചും നവീന മാതൃകയെക്കുറിച്ചും വിശദമാക്കി. ഉദ്ഘാടന വേളയിൽ മാർക്കറ്റിംഗ് ഓഫീസർ ടി. ബൈജു, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 10 മുതൽ വൈകുന്നേരം 7 വരെയാണ് മേള.