അടൂർ-കൊട്ടാരക്കര കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു

post

അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കൈതപ്പറമ്പ് വഴി കൊട്ടാരക്കരയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. മഹേഷ്, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍ തുളസീധരന്‍ പിള്ള, കെ.എസ്.ആര്‍.ടി.സി എംപ്ലോയിസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി കെ അരവിന്ദ്, കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ രാജേഷ് തോമസ്, പ്രൊഫ. കെ മോഹന്‍ കുമാര്‍, ബി ജോണ്‍ കുട്ടി, സി മോഹനന്‍, രഞ്ജിത്, രാജേഷ് കുമാര്‍, എന്നിവര്‍ പങ്കെടുത്തു.