ലോക കൊതുകുദിനം ആചരിച്ചു

ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, കോഴിക്കോട് രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി വിവിധ പരിപാടികളോടെ ലോക കൊതുകുദിനം ആചരിച്ചു. രാമനാട്ടുകര സേവാമന്ദിര്‍ പോസ്റ്റ് ബേസിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഗോപി പരുത്തിപ്പാറ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സഫ റഫീഖ് അധ്യക്ഷത വഹിച്ചു. ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സിന്ധു കല മുഖ്യപ്രഭാഷണം നടത്തി. ഡോ. റജുല്‍ കോയദ്ദീന്‍ ബോധവത്കരണ ക്ലാസ് നയിച്ചു. എസ് സബിത കൊതുകുദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ കെ പി റിയാസ്, വാര്‍ഡ് മെമ്പര്‍ അഫ്സല്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. കെ ടി മുഹ്സിന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീരഞ്ജിനി, ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പത്മനാഭന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൂരജ് തുടങ്ങിയവര്‍ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കായി പോസ്റ്റര്‍ രചന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, സോണല്‍ എന്റമോളജി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ കൊതുക്, കൂത്താടി പ്രദര്‍ശനവും ഒരുക്കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ഫീല്‍ഡ് വര്‍ക്കര്‍ സുരേഷ് കൊതുകുജന്യ രോഗ ബോധവത്കരണ മാജിക് ഷോ അവതരിപ്പിച്ചു. സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍, റെഡ് ക്രസന്റ് ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.