പെരിങ്ങൊളം സ്കൂളിൽ 10 ലാപ്ടോപ്പുകൾ വിതരണം ചെയ്തു

എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 3.52 ലക്ഷം രൂപ വിനിയോഗിച്ച് പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബിലേക്ക് വാങ്ങിയ 10 ലാപ്ടോപ്പുകള് വിതരണം ചെയ്തു. വിതരണോദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വഹിച്ചു. വിവിധ പരിപാടികളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
പിടിഎ പ്രസിഡന്റ് പി റഷീദ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ക്രിസ്റ്റി ജോസഫ്, സീനിയര്‍ ടീച്ചര്‍ എം പി ശ്രീവിദ്യ, പ്രധാനാധ്യാപിക ആശ സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.