അസാപ് കേരള സർക്കിൾ ക്യാമ്പയിൻ ഫേസ് 2 : ഒരു ലക്ഷത്തിലധികം വിദ്യാർഥികൾക്ക് പരിശീലനം

സംസ്ഥാനത്തെ 50000 ത്തോളം കോളേജ് വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സിലും ഡിജിറ്റൽ നൈപുണ്യ സാങ്കേതിക വിദ്യയിലും സൗജന്യമായ പരിശീലനം വിജയകരമായതോടെ, കേരളത്തിലെ എല്ലാ കോളേജുകളെയും ഉൾപ്പെടുത്തി അസാപ് കേരള സർക്കിൾ ക്യാമ്പയിൻ ഫേസ് 2 വിന് തുടക്കം കുറിക്കുന്നു. ലിങ്ക്ഡ് ഇൻ വഴി റെസ്യുമെ ബിൽഡിംഗ് ആൻഡ് പ്രൊഫൈൽ എൻഹാൻസ്മെന്റ് ആണ് വിഷയം. കേരളത്തിലെ എല്ലാ കോളേജുകളെയും ഉൾപ്പെടുത്തിയ ഈ പരിശീലനം തികച്ചും സൗജന്യമായിരിക്കും. ഓൺലൈനായി ഓഗസ്റ്റ് 25 ന് രാത്രി 7 മുതൽ 8 വരെ നടക്കുന്ന ഈ പരിശീലനത്തിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 24. കോളേജ് കോർഡിനേറ്റർ തിരഞ്ഞെടുക്കുന്ന ഒരു സ്‌കിൽ ചാമ്പ്യന് പങ്കെടുക്കാം. ഈ പരിശീലനത്തിലൂടെ കേരളത്തിലെ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഈ വിഷയത്തിൽ നൈപുണ്യം നേടികൊടുക്കുകയാണ് അസാപ് കേരളയുടെ ലക്ഷ്യം.