കോവിഡ് 19 : ജീവനക്കാര്‍ക്ക് പഴകിറ്റുകള്‍ വിതരണം ചെയ്ത് ഹോര്‍ട്ടി കോര്‍പ്പ്

post

എറണാകുളം : ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ജീവനക്കാര്‍ക്ക് പഴകിറ്റുകള്‍ വിതരണം ചെയ്യുന്നതിന് കൃഷി വകുപ്പിന് കീഴിലെ ഹോര്‍ട്ടി കോര്‍പ്പ് മുന്നോട്ടു വന്നു.മണിക്കൂറുകളോളം നീളുന്ന ജോലി - ലോക്ക് ഡൗണ്‍ സമയ പരിധിക്കുള്ളില്‍ മാര്‍ക്കറ്റിലും കടകളിലും എത്താന്‍ ജീവനക്കാര്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ ഇത് ചെറിയൊരാശ്വാസമാകും.രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് സേനാംഗങ്ങള്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

സംസ്ഥാനത്തെ വിവിധ കര്‍ഷകരില്‍ നിന്നാണ് വിതരണത്തിനാവശ്യമായ പഴങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്നത്. നിലവിലെ പ്രതികൂല സാഹചര്യത്തില്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് സഹായകമാകുന്ന വിധത്തിലാണ് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കുന്നത്.ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കുള്ള പഴകിറ്റുകളുടെ വിതരണം ജില്ലാ കളക്ടര്‍ എസ്.സുഹാസ് ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിസി തങ്കച്ചന് നല്‍കി നിര്‍വഹിച്ചു.