പനങ്ങാട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം സംഘടിപ്പിച്ചു

post

കോഴിക്കോട് പനങ്ങാട് ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. കെ എം സച്ചിൻദേവ് എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള ഭരണസമിതിയുടെ കാലയളവിൽ 350 വീടുകളാണ് നിർമ്മിച്ചു നൽകിയത്. ബാലുശ്ശേരി ബ്ലോക്ക്‌ പരിധിയിൽ ഏറ്റവും കൂടുതൽ വീട് നിർമ്മിച്ചു നൽകിയ പഞ്ചായത്താണ് പനങ്ങാട്. വീട് ലഭിച്ചവർക്ക് സ്വയം തൊഴിലിനുള്ള പദ്ധതികൂടി പഞ്ചായത്ത് നടപ്പിലാക്കും.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എം കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഇ വി ഖദീജക്കുട്ടി, വികസന കാര്യ ചെയർമാൻ ഷാജി കെ പണിക്കർ, ക്ഷേമ കാര്യസമിതി ചെയർപേഴ്സൺ കെ കെ പ്രകാശിനി, പഞ്ചായത്തംഗങ്ങളായ സാജിത കൊല്ലരുകണ്ടി, വി ഇ ഒ മാരായ പി സതീശൻ, സൗമ്യ എസ് നായർ, കെ കെ ബാബു തുടങ്ങിയവർ പങ്കെടുത്തു.