സ്വാതന്ത്ര ദിനാഘോഷം: മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

post

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 79-ാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ചെറുവണ്ണൂർ വില്ലേജ് ഓഫീസിൽ നിർമ്മിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അനാച്ഛാദനം ചെയ്തു. ഗാന്ധിയൻ ആദർശങ്ങൾ കാലഘട്ടങ്ങളെ അതിജീവിക്കുന്നതാണെന്നും രാഷ്ട്രത്തിന്റെ പുനർനിർമാണത്തിനും പൊതുജന സേവനങ്ങൾക്കും ഗാന്ധിയൻ കാഴ്ചപ്പാടുകൾ വിലമതിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സ്വാതന്ത്ര്യ സമരസേനാനികളുടെ ഫോട്ടോയും ചടങ്ങിൽ അനാച്ഛാദനം ചെയ്തു. വില്ലേജ് പരിധിയിലെ സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബങ്ങൾ, ഗാന്ധി പ്രതിമയുടെ ശില്പി നരേന്ദ്രൻ മുയിപ്പോത്ത്, സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ വരച്ച കലാകാരന്മാർ എന്നിവരെ ആദരിച്ചു.

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സജീവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അജിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീഷ ഗണേഷ്, എ കെ ഉമ്മർ, എ ബാലകൃഷ്ണൻ, കെ എം ബിജിഷ, ആർ പി ശോഭിഷ്, തഹസിൽദാർ ജയശ്രീ എസ് വാര്യർ, കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ, വില്ലേജ് ഓഫീസർ കെ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.