കേര പദ്ധതി: ഉദ്യോഗസ്ഥര്‍ക്ക് ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

കേര (കേരള ക്ലൈമറ്റ് റസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡണൈസേഷന്‍ പ്രോജക്ട്) പദ്ധതിയുടെ ഭാഗമായി കേര പദ്ധതി നിര്‍വഹണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് വുഡ്ഡീസ് ബ്ലയ്ഷര് ഹോട്ടലില്‍ നടന്ന പരിപാടി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വ്യവസായ വാണിജ്യ വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, വിഎഫ്പിസികെ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായാണ് ബോധവല്‍ക്കരണ ശില്പശാല നടത്തിയത്.
കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി പി അബ്ദുല്‍ മജിദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആത്മ പ്രോജക്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ബി ജെ സിമ, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു, ഐഐഎസ്ആര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് കെ രാജീവ്, സിഡബ്ല്യൂആര്‍ഡിഎം സയന്റിസ്റ്റ് ആഷിഷ് കെ ചക്രവേദി, കേര കണ്ണൂര്‍ റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ സ്മിത ഹരിദാസ്, കേര കണ്ണൂര്‍ ഡെപ്യൂട്ടി റിജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ ഷീന തുടങ്ങിയവര്‍ സംസാരിച്ചു. കേര പദ്ധതിയുടെ ടെക്നിക്കല്‍ ഓഫീസര്‍മാരായ സിനോ ജേക്കബ് മാത്യു, ജേക്കബ് ജോയ്, പ്ലാന്റേഷന് ആന്റ് എംഎസ്എംഇ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ വിഷ്ണു നാരായണന് എന്നിവര്‍ ക്ലാസ്സെടുത്തു.
കാലാവസ്ഥ അനുകൂല കൃഷി മുറകള്‍, കാര്‍ഷിക ഉത്പാദനങ്ങളിലെ മൂല്യവര്‍ദ്ധനവ്, ചെറുകിട സംരംഭങ്ങളുടെ സാമ്പത്തിക വളര്‍ച്ച തുടങ്ങി കാര്‍ഷിക മേഖലയുടെ സമഗ്ര പുനരുജ്ജീവനമാണ് അഞ്ചുവര്‍ഷത്തെ കേര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാറി വരുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക ഉത്പന്നങ്ങളുടെ ഉത്പാദനവും മൂല്യവര്‍ദ്ധനയും വിപണനവും വര്‍ദ്ധിപ്പിക്കുക, കര്‍ഷകരുടെ ഇടയില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കുക തുടങ്ങിയവയാണ് കേര പദ്ധതിയുടെ പ്രധാന ലക്ഷ്യം.