സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ; സ്വാഗതസംഘം രൂപീകരണ യോഗം ചേർന്നു

post

ജനുവരി ഒന്ന് മുതല്‍ 5 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ക്ഷീര കര്‍ഷകസംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണത്തിനായി ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ചേർന്ന യോഗം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല പരിപാടിയെന്ന നിലയ്ക്ക് കുറ്റമറ്റ രീതിയിലുള്ള സംഘാടനം ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. എം. മുകേഷ് എം. എല്‍. എ അധ്യക്ഷനായി 182 അംഗങ്ങളുളള 19 കമ്മിറ്റികള്‍ അടങ്ങുന്ന വിപുലമായ സംഘാടക സമിതിക്ക് രൂപംനല്‍കി.

എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി. അധ്യക്ഷനായി. എം.എല്‍എമാരായ ജി.എസ്.ജയലാല്‍, സുജിത് വിജയന്‍ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി. കെ. ഗോപന്‍, വൈസ് പ്രസിഡന്റ് ശ്രീജഹരിഷ്, മേഖല യൂണിയന്‍ ചെയര്‍മാന്‍മാരായ മണി വിശ്വനാഥ്, വത്സലന്‍ പിള്ള, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, ഭരണസമിതി അംഗം കെ. ആര്‍ മോഹനന്‍പിള്ള, ക്ഷീരകര്‍ഷകക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി. ഉണ്ണികൃഷ്ണന്‍, മുന്‍ മന്ത്രി കെ.രാജു, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ലതിക വിദ്യാധരന്‍ ബി. യശോദ, ജയദേവി മോഹന്‍, ആനന്ദവല്ലി, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ജില്ലാ  മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.ഷൈന്‍കുമാര്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഖ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.