സ്വാതന്ത്ര്യദിനാഘോഷം: ഇടുക്കിയിൽ വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് പുരസ്കാരം

ഇടുക്കി ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സ്, എൻ.സി.സി. സീനിയർ വിഭാഗത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, എൻ.സി.സി. ജൂനിയർ വിഭാഗത്തിൽ കുളമാവ് ജവഹർ നവോദയ വിദ്യാലയം, എസ്.പി.സി. വിഭാഗത്തിൽ നങ്കിസിറ്റി എസ്.എന്‍.എച്ച്.എസും മുരിക്കാശ്ശേരി സെന്റ്. മേരിസ് എച്ച് എസും, സ്കൗട്ട്സ് വിഭാഗത്തിൽ കുളമാവ് ജവഹർ നവോദയ വിദ്യാലയം, ഗൈഡ്സ് വിഭാഗത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവർ പരേഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പുരസ്കാരത്തിന് അർഹരായി.
റിസർവ് സബ് ഇൻസ്പെക്ടർ ബെന്നി കെ മാമന്റെ നേതൃത്വത്തിലുള്ള പൊലീസ് ബാന്‍ഡ് ടീമും എസ്.എന്‍. എച്ച്.എസ് നങ്കിസിറ്റി സ്കൂളിലെ മീനാക്ഷി അഭിലാഷിന്റെ നേതൃത്വത്തിലുള്ള എസ്.പി.സി ബാന്റും പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ പി. എസ് ഗൗരിനന്ദയുടെ നേതൃത്വത്തിലുള്ള എസ്.പി.സി ബാന്റും പരേഡിന് താളലയമൊരുക്കി
അഡ്വ. ഡീൻ കുര്യാക്കോസ് എം. പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാകുന്നേൽ, ജില്ലാ കളക്ടര്‍ ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി സാബു മാത്യു കെ. എം, എ.ഡി.എം ഷൈജു പി. ജേക്കബ്, സബ് കളക്ടർ അനൂപ് ഗാർഗ്,വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. ജി സത്യൻ ഡെപ്യൂട്ടി കളക്ടര്‍മാര്‍ വിവിധ വകുപ്പ് തല മേധാവികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പരേഡിന് സാക്ഷ്യം വഹിച്ചു.