മാണിയൂർ സ്‌മാർട്ട് വില്ലേജ് ഓഫീസ്; പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു

post

മാണിയൂർ സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു.കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എം.വി. ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷനായി.

സംസ്ഥാന സർക്കാരിന്റെ 2024-25 വർഷത്തെ സ്‌കീം ഫോർ സ്പെഷ്യൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ് ഫോർ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുക.139.14 ചതുരശ്ര മീറ്ററാണ് വിസ്തൃതി. വെയിറ്റിങ് ഏരിയ, വിഒ റൂം, ഓഫീസ് ഏരിയ, റെക്കോർഡ് റൂം, ഡൈനിങ് ഏരിയ, മീറ്റിങ് റൂം, ഹെൽപ് ഡെസ്ക് മുതലായ സൗകര്യങ്ങൾ കെട്ടിടത്തിലൊരുക്കും. 45 ലക്ഷം രൂപയാണ് നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. കുഴൽ കിണറിനു വേണ്ടിയുള്ള ഫണ്ടും എസ്റ്റിമേറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി, വൈസ് പ്രസിഡന്റ് സി നിജിലേഷ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.കെ മുനീർ, കുറ്റ്യാട്ടൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി പ്രസീത, എ ഡി എം കലാഭാസ്കർ, തളിപ്പറമ്പ് ആർ ഡി ഒ സി.കെ ഷാജി എന്നിവർ സംസാരിച്ചു.