പത്തനംതിട്ട ജില്ലാ ഊരുസംഗമം റാന്നിയിൽ നടന്നു

പത്തനംതിട്ട ജില്ലാതല ഊരുസംഗമം റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ജി രാജപ്പന് അധ്യക്ഷനായി. പട്ടികവര്‍ഗ വികസന വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഊരുസംഗമം സംഘടിപ്പിച്ചത്. തിരഞ്ഞെടുത്ത പ്രതിനിധികള്‍ പങ്കെടുത്തു. വകുപ്പിന്റെ വികസന പ്രവര്‍ത്തനം വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര് പ്രകാശ്, റ്റിഡിഒ എസ് എ നജിം, എറ്റിഡിഒ എം ശശി, ടിഇഒ ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.