ലീപ് കേരള ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി ലീപ് കേരളയുടെ ഹെല്‍പ്പ് ഡെസ്‌ക് പത്തനംതിട്ട നഗരസഭ കാര്യാലയത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ യോഗ്യരായവരുടെ പേര് ഉള്‍പ്പെട്ടുവെന്ന് ഉറപ്പാക്കുക, വോട്ടിംഗ് പങ്കാളിത്തത്തില്‍ വോട്ടര്‍മാരുടെയും യുവാക്കളുടെയും നിസംഗത പരിഹരിക്കുക, തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചുള്ള അറിവും ധാരണയും മെച്ചപ്പെടുത്തുന്നതിന് അവബോധം സൃഷ്ടിക്കുക, എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്തുവെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് ലോക്കല്‍ ബോഡി അവയര്‍നസ് പ്രോഗ്രാം-കേരള (ലീപ് കേരള)യുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ്റ്ഡnയറക്ടര്‍ കെ.എസ് രമേശ്, മുനിസിപ്പല്‍ സെക്രട്ടറി എ.എം മുംതാസ് എന്നിവര്‍ പങ്കെടുത്തു. ലീപ് കേരളയുടെ നടത്തിപ്പിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറായും തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായും ജില്ലാതല സമിതി രൂപീകരിച്ചു.