പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വോട്ടർപട്ടിക: മരിച്ചവരുടെ പേര് നീക്കം ചെയ്യും; ആക്ഷേപങ്ങൾ ഓഗസ്റ്റ് 16നകം അറിയിക്കണം

post

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളതും എന്നാല്‍ മരണപ്പെട്ടതുമായവരുടെ പേര് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് ഇവരെ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഓഗസ്റ്റ് 16 വൈകിട്ട് അഞ്ചിനകം രേഖാമൂലം നല്‍കണമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു.

ഫോണ്‍ : 04734 228498.